Skip to main content

ഐ ഫോണ്‍ വിവാദം സി.പി.എമ്മിനെ തിരിച്ചടിക്കുകയാണ്. പ്രത്യേകിച്ച് മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കുടുംബത്തെയും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി ഐ ഫോണ്‍ നല്‍കിയതിനെ ആളിക്കത്തിച്ചത് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഈ ഫോണുകളില്‍ ഒന്ന് കിട്ടി എന്നായിരുന്നു ആക്ഷേപം. രമേശ് ചെന്നിത്തലയ്ക്കു നല്‍കാനായി സ്വപ്ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്നു ലൈഫ് ഫ്‌ലാറ്റുകളുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നേരത്തെ ആരോപിച്ചിരുന്നു. 

ഈ ആരോപണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോയ ചെന്നിത്തല, മാപ്പു പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കാണിച്ച് സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടിസ് അയച്ചു. അല്ലാത്തപക്ഷം മാനനഷ്ടത്തിന് ഒരു കോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നു യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി തടിയൂരി. കിട്ടാത്ത ഐ ഫോണിന്റെ പേരില്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളോട് മാപ്പു പറയണമെന്നു പ്രതിപക്ഷ നേതാവ് അന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ വിവാദമാണ് ഇപ്പോള്‍ കോടിയേരിയെയും സി.പി.എമ്മിനെയും തിരിച്ചടിക്കുന്നത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വില കൂടിയത് ഉപയോഗിക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് വിവാദമാകും വരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തി. ഐഎംഇഐ നമ്പര്‍ വഴി കസ്റ്റംസ് സിംകാര്‍ഡും കണ്ടെത്തിയത്.

Tags