Skip to main content

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍  ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. മുന്‍പ് ജാമ്യം നിഷേധിച്ച അതേസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളയിരിക്കുന്നത്. കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

 

സംഭവവുമായി ബന്ധപ്പെട്ട മെമ്മറിക്കാര്‍ഡ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്ന് പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തന്നെ ഭീഷണിപ്പെടുത്തുന്നെന്ന പരാതി ഡി.ജി.പിക്ക് അയക്കുന്നതിനു മുമ്പെതന്നെ ദിലീപ് പോലീസ് നിരീക്ഷണത്താലായിരുന്നെന്നും, ഇത് സാധൂകരിക്കുവാന്‍ വേണ്ടി ഡി.ജി.പിയുടെ മൊഴിയും പ്രോസിക്ക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 

ഇതോടെ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജയില്‍വാസം ഇനിയും നീളും. കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ കുറ്റ പത്രം സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.