മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവായി എം.കെ.മുനീറിനെ തിരഞ്ഞെടുത്തു. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് മുനീറിന് ഈ സ്ഥാനം നല്‍കിയത്. ഇതോടെ യു.ഡി.എഫില്‍ ലീഗിന് നല്‍കിയിട്ടുള്ള പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും.
നിയമസഭാ കക്ഷി സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനേയും വിപ്പായി എം. ഉമ്മറിനെയും ട്രഷററായി കെ.എം ഷാജിയേയും പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ വേങ്ങരയിലെ സ്ഥാനര്‍ത്ഥിയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയായില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ ശേഷമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം 27ന് പഴയ നിയസഭാമന്ദിരത്തില്‍ നടത്തുന്ന ചരിത്ര സമ്മേളനത്തിന് ശേഷം എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.