Skip to main content
കൊച്ചി

Kerala High Court

 

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് അനുവദിച്ചത് പിന്‍വലിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കെ എസ് ആര്‍ ടി സി ഉചിതമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നവംബര്‍ 15നകം ഗതാഗത സെക്രട്ടറിയേയും, കമ്മീഷണറേയും തീരുമാനം അറിയിക്കണം. സ്വകാര്യബസുകളുടെ സുപ്പര്‍ക്ലാസ് പെര്‍മിറ്റുകളുടെ കാലാവധി തീർന്നാൽ കെഎസ്ആര്‍ടിസി ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

2013ലെ ഉത്തരവ് പ്രകാരം സൂപ്പർ ക്ലാസ് സർവീസുകൾ നടത്താൻ കെ എസ് ആർ ടി സിക്കു മാത്രമാണ് അനുമതിയുള്ളത്. 241 സൂപ്പര്‍ ക്ലാസ് പെര്‍മിറ്റാണ് സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. കെ.എസ് ആർ. ടി .സി യൂണിയൻ (സിഐടിയു) നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം.

 

Tags