കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടോ അഴിമതിയോ നടന്നതിന് തെളിവില്ലെന്ന് സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മകന്‍ വി.എ അരുണ്‍കുമാറും പ്രതിയായ ഈ കേസ് അവസാനിപ്പിക്കാനാണ് സി.ബി.ഐ.യുടെ തീരുമാനം. യു.ഡി.എഫ് സര്‍ക്കാറാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.
ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സ് കമ്മ്യൂണിക്കേഷന് ലഭിക്കാന്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ ഇതില്‍ നന്ദകുമാറിന് എന്തങ്കിലും പങ്കുള്ളതായി കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ല.
ചീഫ് വിപ്പ് പി.സി ജോര്‍ജ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് 2012 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.