മെട്രോ നിര്‍മാണത്തിനായി 1,170 കോടി രൂപയുടെ വായ്‌പാ കരാറില്‍ കെ.എം.ആര്‍.എല്ലും കാനറാ ബാങ്കും ഒപ്പുവച്ചു. . ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും കാനറ ബാങ്ക് സി.എം.ഡി ആര്‍.കെ ദുബെയും പങ്കെടുത്ത ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. 10.8 ശതമാനം പലിശനിരക്കില്‍ 19 വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവ് തുടങ്ങിയാല്‍ മതി. കൊച്ചി മെട്രോയ്‌ക്ക് അനുവദിച്ച വായ്‌പാപരിധി വര്‍ധിപ്പിക്കുമെന്ന് കാനറാ ബാങ്ക് എം.ഡി ആര്‍.കെ ദുബെ പറഞ്ഞു.
കൂടുതല്‍ പണം അനുവദിക്കുന്നതില്‍ തടസങ്ങളില്ലെന്നും കൊച്ചി മെട്രോയുമായി ദീര്‍ഘകാല കരാറിലാണ് ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ പദ്ധതിക്ക് പണം തടസമാകില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണം നടക്കുന്ന സ്‌ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. മെട്രോ പദ്ധതിക്ക് 51,181 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 2,170 കോടി രൂപ വായ്പയാണ്. തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതിയ്‌ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്നും കാനറാ ബാങ്ക് സര്‍ക്കാരിനെ അറിയിച്ചു.