Skip to main content
കല്‍പ്പറ്റ

ഹാരിസണ്‍ ഭൂമി സമരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്ത വയനാട്ടിലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രൻ ഉൾപ്പടെ 11 പേർക്ക് ജാമ്യം ലഭിച്ചു. ഹാരിസണ്‍ എസ്‌റ്റേറ്റ് കുടിയൊഴിപ്പിക്കുന്നത് ശശീന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹാരിസണ്‍ ഭൂമി കയ്യേറ്റ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചാണ് ശശീന്ദ്രനേയും പത്ത് സി.പി.ഐ.എം പ്രവര്‍ത്തകരേയും മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 11 പേര്‍ക്ക് കല്‍പ്പറ്റ സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.