കൊച്ചി മെട്രോ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ തടഞ്ഞു. മെട്രോ നിർമാണത്തെ തുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം നിർമാണം തുടര്‍ന്നാല്‍ മതി എന്ന ആവശ്യവുമായി എത്തിയ സമരക്കാര്‍ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.
പാത നാലുവരിയാക്കാതെ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കരുതെന്നാണ് കരാറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ കാര്യത്തില്‍ വ്യക്തത വരുത്താതെ മെട്രൊ അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഗതാഗതക്കുരുക്ക് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആസ്ഥാനത്തേക്കും സി.പി.ഐ.എം മാർച്ച് നടത്തും