പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമി ലഭിച്ച വിമുക്ത ഭടന്‍ ടി.കെ സോമനും വി.എസിന്റെ മുന്‍ പി.എ എ. സുരേഷും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇവരും കേസില്‍ പ്രതികളാണ്. കേസില്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ കാസര്‍ഗോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി ചട്ടങ്ങള്‍ ലംഘിച്ച് ബന്ധുവിന് ദാനം ചെയ്തു എന്നതാണ് കേസ്. വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കേസില്‍ വി.എസ് അച്യുതാനന്ദന്‍ ഒന്നാം പ്രതിയും മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ രണ്ടാം പ്രതിയും ആണ്. വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, കാസര്‍ഗോഡ് മുന്‍ കളക്ടര്‍മാരായിരുന്ന എന്‍.എ കൃഷ്ണന്‍കുട്ടി, ആനന്ദ് സിംഗ് എന്നിവരും കേസില്‍ പ്രതികളാണ്.