Skip to main content
നിലമ്പൂര്‍

radhaനിലമ്പൂര്‍ കൊലപാതകത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വാടകയ്‌ക്കെടുത്ത ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്നും അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം അറിയിച്ചു. രാധയുടെ മൃതദേഹം കണ്ടെത്തിയ കുളം വറ്റിച്ച് പരിശോധന നടത്താന്‍ പോലീസ് തയ്യാറാകണമെന്നും കേരള രക്ഷായാത്രയുടെ ഭാഗമായി നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു

 

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവായ അഡ്വ. ആര്യാടന്‍ ആസാദിനെ പോലീസ് ചോദ്യം ചെയ്തു. ആസാദിന്റെ ഓഫീസിലും കൊല്ലപ്പെട്ട രാധ ജോലി ചെയ്തിരുന്നു.

 

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 120-ലേറെ പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. പോലീസ് സമര്‍പ്പിച്ച മുഖ്യപ്രതി ബിജുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാധ ജോലി ചെയ്തിരുന്ന ഈ രണ്ട് ഓഫീസുകളെ കുറിച്ച് പരാമര്‍ശമില്ലാത്തത് വിവാദമായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആര്യാടന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജു നായര്‍, ഷംസുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചിന് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊലപാതകം നടത്തിയെന്നാണ് പ്രതികളുടെ മൊഴി.

Tags