ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി എം.എല്‍ ഫ്രാന്‍സിസ് ജോസഫ് പിന്‍മാറി. ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുന്ന നാലാമത്തെ ജഡ്ജിയാണിത്.
കേസിലെ മൂന്നാമത്തെ ജഡ്ജി തോമസ് പി. ജോസഫും ഈ മാസം തന്നെ കേസില്‍ നിന്നും പിന്‍മാറിയിരുന്നു. ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ക്രൈം നന്ദകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുന്‍പ് ഇതേ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ഹാരുണ്‍ റഷീദും പിന്‍മാറിയിരുന്നു.
2013 നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയത്. തികച്ചും അസ്വാഭികമായ വിധിയാണിതെന്ന് കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്. വിധിക്കെതിരെ സി.ബി.ഐ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല