പാചക വാതക വിലവര്‍ധനക്ക് എതിരെ സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (ബുധനാഴ്ച) ആരംഭിക്കും.
140 നിയമസഭാ മണ്ഡലങ്ങളിലെയും 10 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തില്‍ അണികളെ പരമാവധിയെത്തിച്ച് വന്‍ ജനമുന്നേറ്റത്തിനാണ് സി.പി.എം ലക്ഷ്യമിടുന്നത്. എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ വൈറ്റിലയില്‍ നടക്കുന്ന സമരം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റ് കേന്ദ്രങ്ങളില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളടക്കമുള്ള നേതാക്കളും ഉദ്ഘാടനം ചെയ്യും.
ഒരാള്‍ ഒരു ദിവസം എന്ന നിലയില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സി.പി.എം പിന്നീട് സമര രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിരാഹാരം അനുഷ്ഠിക്കുന്ന നേതാക്കള്‍ക്ക് കഴിയുന്നത്ര ദിവസം സമരം തുടരുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയത്. ഒരാള്‍ ക്ഷീണിതനാകുന്ന ഘട്ടത്തില്‍ മറ്റൊരാള്‍ സമരം ഏറ്റെടുക്കും.