Skip to main content
തൃശ്ശൂര്‍

പാമോലിന്‍ കേസ് പിന്‍വലിക്കണമേന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 26-ലേക്ക് മാറ്റി. 2005 ലെ ഉത്തരവ്‌ പ്രകാരം കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്‌. 2005-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച കേസ് 2006-ല്‍ അധികാരത്തിലത്തെിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 

അതേസമയം കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസില്‍ തുടരന്വേഷണം നടത്തുകയും മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.  

 

1991-ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാമോലിന്‍ ഇറക്കുമതിയില്‍ സംസ്ഥാന സര്‍ക്കാരിന് 2.31 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്.