Skip to main content
തിരുവനന്തപുരം

എസ്.എന്‍.സി ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സിബിഐ. മലബാര്‍ കാന്‍സര്‍ സെന്‍ററിന് കരാറുമായി ബന്ധമില്ലെന്ന പിണറായിയുടെ വാദവും സി.ബി.ഐ തള്ളി. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് സി.ബി.ഐ തെളിവുകള്‍ ഹാജരാക്കിയത്.

 

മലബാര്‍ കാന്‍സര്‍ സെന്‍ററിന് ലഭിച്ച ധനസഹായം ലാവ്‌ലിന്‍ കരാറിന്‍റെ ഭാഗമാണ്. ഇതു സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ക്ക് പിണറായി നല്‍കിയ കത്തും സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. എസ്.എന്‍ .സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയത് ഭാഗിക കരാറാണ്. അതുകൊണ്ടുതന്നെ അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് ഭാഗിക കരാര്‍ അംഗീകരിച്ചത് നിയമവിരുദ്ധമാണ്. പിണറായി വിജയന്റെ അറിവോടെയാണ് ഈ കരാര്‍ ഉണ്ടാക്കിയത് എന്നും സി.ബി.ഐ വ്യക്തമാക്കി.

 

ലാവലിന്‍ കമ്പനി പിണറായിക്ക് അയച്ച കത്തും സി.ബി.ഐ. കോടതിയില്‍ ഹാജരാക്കി.