ദ്രോണാചാര്യ അവാര്‍ഡ് ജേതാവും അത്ലറ്റിക് പരിശീലകനുമായ എ.കെ.കുട്ടി (75) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കല്ലേപ്പുള്ളി പ്രിയദര്‍ശിനി നഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലരക്ക് പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍.
ഒളിംപ്യന്‍ എം.ഡി.വല്‍സമ്മയും മേഴ്സിക്കുട്ടനും അടക്കം നിരവധി കായിക താരങ്ങള്‍ ഇദ്ദേഹത്തിന്റെ പരിശീലനത്തില്‍ മുന്നോട്ടു വന്നിട്ടുണ്ട്. പതിനാലു വര്‍ഷത്തിലേറെ കായിക ലോകത്തിന് അഭിമാനാര്‍ഹമായ സംഭാവനകള്‍ നല്കിയ കുട്ടിക്ക് 2010ല്‍ ആണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്.
1977ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം കേരള സ്പോര്‍ട്സ് കൗണ്‍സില്‍, പാലക്കാട് മേഴ്സി കോളജ് എന്നിവടങ്ങളിലെ പരിശീലകനായിരുന്നു. 1987 മുതല്‍ റെയില്‍വേ ടീം പരിശീലകനായ അദ്ദേഹം 1996ല്‍ വിരമിച്ചു.