ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാനെ ടെററിസ്ഥാനെന്ന് (terroristan) വിശേഷിപ്പിച്ച് ഇന്ത്യ. പാക്കസ്ഥാന്‍ തീവ്രവാദത്തിന്റെ സ്വന്തം നാടായി മറിയിരിക്കുന്നു. തീവ്രവാദത്തിന്റെ പര്യായമാണ് പാക്കിസ്ഥാനെന്നും ബിന്‍ലാദനെപ്പോലുള്ള ആഗോള തീവ്രവാദിളെ സംരിക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാനെന്നും ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യന്‍ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നടപടി എന്നാല്‍ ഭീകരര്‍ക്കു രാഷ്ട്രീയ പാര്‍ട്ടികളാല്‍ സുരക്ഷ നല്‍കുകയോ രാജ്യാന്തര ഭീകരനേതാക്കളെ സംരക്ഷിക്കുകയോയാണ്, അതിനേറ്റവും വലിയ ഉദാഹരണം ലഷ്‌കറെ തയിബയുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയിദ് ഇപ്പോള്‍ പാകിസ്താനിലെ രാഷ്ട്രീയകക്ഷി നേതാവാണെന്നതാണ്.
കശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഇന്ത്യ.