Skip to main content
ന്യൂഡല്‍ഹി

 

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു. കേരളത്തിലെയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും ബി.ജെ.പിയുടെ വളര്‍ച്ച മുന്‍കൂട്ടിക്കാണാന്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞില്ലയെന്നും യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പി.ബി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

 

തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ കാരണം ഏറ്റെടുത്ത് നേതൃസ്ഥാനത്തുനിന്ന് ഒഴിയണമെന്ന സീതാറാം യെച്ചൂരിയുടെയും നിയമസഭാംഗത്വം രാജിവെക്കണമെന്ന എം.എ ബേബിയുടെയും ആവശ്യങ്ങള്‍ ഇന്നലെ ചേര്‍ന്ന സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ തള്ളിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പത്തുവര്‍ഷത്തിനുള്ളില്‍ ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ വിരലിലെണ്ണാവുന്നതുമാത്രമായി ചുരുങ്ങിയത് കേവലം സംസ്ഥാനനേതൃത്വങ്ങളുടെ മാത്രം പ്രശ്‌നമായി കേന്ദ്രനേതാക്കള്‍ കാണുമെന്ന് തോന്നുന്നില്ല.