ചെന്നൈ
ലോകസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ പാര്‍ട്ടി പദവികളും ഡി.എം.കെ ഖജാന്‍ജിയും പാര്‍ട്ടി നേതാവ് എം കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന്റെ മുഖ്യ പ്രചാരകനായിരുന്നു സ്റ്റാലിന്‍.
എന്നാല്‍, കരുണാനിധി രാജി സ്വീകരിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് സൂചന. 61-കാരനായ സ്റ്റാലിന്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവ് കൂടിയാണ്.
തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളില്‍ ഡി.എം.കെയ്ക്കും സഖ്യകക്ഷികള്‍ക്കും ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. ഒറ്റയ്ക്ക് മത്സരിച്ച മുഖ്യമന്ത്രി ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ 37-ലും വിജയിച്ചു. ബി.ജെ.പിയും സഖ്യകക്ഷിയായ പി.എം.കെയുമാണ് മറ്റ് രണ്ട് സീറ്റില്‍ ജയിച്ചത്.