കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം തയ്യാറായെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു.
ഇറ്റലിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. സുവ നിയമ പ്രകാരം കടലില്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത്.
കഴിഞ്ഞ ആഴ്ച നാവികര്‍ക്കെതിരെ സുവ കുറ്റം ചുമത്താല്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കിയിരുന്നു. സുവ പ്രകാരം കേസെടുക്കാന്‍ നാവികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്ന എന്‍.ഐ.എയുടെ വാദം ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
2012-ലാണ് കേരള തീരത്ത് രണ്ട് മലയാളി മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത്. ഇതേത്തുടര്‍ന്ന് നാവികരായ ലസ്തോറെ മാസിമിലിയാനോ, സല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.