Skip to main content
ജമ്മുകാശ്മീര്‍

omer പത്രിബാല്‍ ജില്ലയിലെ എന്‍കൌണ്ടർ കൊലപാതക കേസിന്‍റെ അന്വേഷണം പട്ടാളം നിര്‍ത്തി വച്ചു. പത്രിബാല്‍ ജില്ലയില്‍ അഞ്ച് യുവാക്കളെ  വെടിവച്ചു കൊലപ്പെടുത്തിയ പട്ടാള ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള അന്വേഷണമാണ് സൈന്യം നിര്‍ത്തി വച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള കേസിലെ അന്വേഷണം നിര്‍ത്തി വച്ചതെന്ന് സൈന്യം അറിയിച്ചു.

തെക്കന്‍ കാശ്മീരിലെ പത്രിബാല്‍ ജില്ലയില്‍  2000 മാര്‍ച്ച്‌ 6-ന്   നിരപരാധികളായ 5-പേരേ തീവ്രവാദ ബന്ധമാരോപിച്ച് പട്ടാളക്കാര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം നടക്കുന്നതിനു കുറച്ചു ദിവസം മുന്‍പ്‌ നടന്ന ലഹളയില്‍ 35 സിക്ക് വിഭാഗക്കാര്‍ കൊല്ലപ്പെടട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ കുട്ടാളികള്‍ എന്നാരോപിച്ചായിരുന്നു യുവാക്കളെ വെടിവച്ചു കൊന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒന്നടങ്കം രാജ്യത്തുടനീളം പ്രതിക്ഷേധ പ്രകടനങ്ങള്‍ നടത്തി.  

2006-ല്‍ കേസിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും, പട്ടാള ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍  തങ്ങളുടെ ഉദ്യോഗസ്ഥരെ ശരിവച്ചുകൊണ്ടുള്ള നടപടികള്‍ കഴിഞ്ഞ സൈന്യം 14 വര്‍ഷമായി തുടരുകയാണ്. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പട്ടാളത്തിന്‍റെ ഈ തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.