Skip to main content
ന്യൂഡല്‍ഹി

 AAP MLA Vinod Kumar Binnyആം ആദ്മി പാര്‍ട്ടിക്കുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന് എം.എല്‍. എ വിനോദ് കുമാര്‍ ബിന്നി. ഇതു സംബന്ധിച്ച കത്ത് ഡല്‍ഹി ലഫ് ഗവര്‍ണര്‍ക്ക് ഉടന്‍ നല്‍കും. ലോക്പാല്‍ പാസാക്കിയാല്‍ മാത്രമെ പിന്തുണയെക്കുറിച്ച് പുനരാലോചിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതിന് ആം ആദ്മി പാര്‍ട്ടിയുടെ അച്ചടക്കസമിതി ബിന്നിയെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ചതു മുതല്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെന്ന കാരണത്താല്‍ ബിന്നി പാര്‍ട്ടിക്കുള്ളില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

 

ബിന്നിക്കൊപ്പം ജെ.ഡി.യു എം.എല്‍.എ ഷൊയിബ് ഇക്ബാലും, സ്വതന്ത്ര എം.എല്‍.എ രംബീര്‍ ഷോക്കീനും പിന്തുണ പിന്‍വലിക്കും. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 28 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പിന്തുണച്ചതോടെയാണ് ഭരണത്തിലേക്കുള്ള വഴി തുറന്നത്. ഇതോടുകൂടി കെജ്രിവാള്‍ സര്‍ക്കാരിന്റെ നില പരിങ്ങലില്‍ ആകും