Skip to main content
ന്യൂഡല്‍ഹി

ജുവനൈല്‍ പ്രായപരിധി 18-ല്‍ നിന്നും 16 ആക്കി കുറയ്ക്കണമെന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രായ പരിധി കുറയ്ക്കണമെന്ന പൊതു താല്പര്യ ഹര്‍ജിയാണ് അല്‍ത്താമസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ തള്ളിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചു ജുവനൈല്‍ പ്രായ പരിധി 18 വയസ്സ് തന്നെയായി തുടരും.

 

ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസിലെ 18 കാരനായ പ്രതിയുടെ വിധി ഈ മാസം 25ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രതിയുടെ പ്രായം ചൂണ്ടിക്കാണിച്ച് ബലാല്‍സംഗം, കൊല എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 18കാരുടെ എണ്ണം ഏറുന്നുവെന്നും ഇവര്‍ക്ക് പ്രായത്തിന്‍റെ ഇളവ് നല്‍കാതെ പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

എന്നാല്‍ 18 വയസ്സ് വരെയുള്ളവര്‍ കുട്ടികളുടെ പരിധിയില്‍ പെടുന്നവരാണെന്നും ഇവര്‍ക്ക് ജുവനൈല്‍ നിയമ പ്രകാരമുള്ള ശിക്ഷ നല്‍കാനേ കഴിയുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി. 

 

2013 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായത്. ഇതില്‍പ്പെട്ട ഒരു പ്രതിയുടെ പ്രായം 18 വയസ്സില്‍ കുറവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രായ പരിധി 18-ല്‍ നിന്നും 16 ആക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

Tags