വെസ്റ്റ് ഇൻഡീസിസിനെതിരായി വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന വിടവാങ്ങൽ ടെസ്റ്റില്‍ സച്ചിന് 74 റണ്‍സിനു പുറത്തായി. വെസ്റ്റ്ഇന്‍ഡീസിന്റെ ഡിയോ നരെയ്നാണ് സച്ചിന്റെ വിക്കറ്റെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 118 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പടെ 74 റണ്‍സാണ് സച്ചിന് നേടിയത്. വ്യാഴാഴ്ച 38 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന് ഇന്നു കളി തുടങ്ങിയപ്പോള്‍ തന്നെ മികച്ച ഫോമിലായിരുന്നു. പിന്നീട് ഗാലറിയിലേക്ക് മടങ്ങിയ സച്ചിനെ കാണികൾ കൈയടികളോടെയാണ് യാത്രയാക്കിയത്.
3 വിക്കറ്റിന് 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മികച്ച ഫോമില്‍ ബാറ്റിങ് തുടരുന്ന ചേതേശ്വര്‍ പൂജാരയും വിരാട് കൊഹ്ലിയുമാണ് ക്രീസിലുള്ളത്. ആദ്യ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ വിന്‍ഡീസിനെ ആദ്യ ഇന്നിംഗ്സില്‍ 182 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.