Skip to main content
ന്യൂഡല്‍ഹി

മെഡിക്കല്‍, ഡെന്റല്‍ ബിരുദബിരുദാനന്തര കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) റദ്ദാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശനപരീക്ഷ ആവശ്യമില്ലെന്നാണ് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. മുന്‍ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാരും ‘സങ്കല്‍പ്’ എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് പുനഃപരിശോധിയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

 

ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുന:പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ആദ്യ ഉത്തരവിനെതിരെ ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് അനില്‍ ആര്‍. ദവെ വിജോയിപ്പ് പ്രകടിപ്പിച്ചിരുന്നു.

 

നീറ്റ് സംബന്ധിച്ച് മെഡിക്കല്‍ കൌണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധം എന്നായിരുന്നു നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നത്. നീറ്റ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ മെഡിക്കല്‍, ഡെന്‍്റല്‍ കോളേജുകളില്‍ പ്രവേശനം പരിമിതപ്പെടുത്താനായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.

Tags