മുന്‍കരസേന മേധാവി ജനറല്‍ വി.കെ സിങ്ങിനെതിരെ സുപ്രീം കോടതി നേരിട്ട് കോടതിയലക്ഷ്യത്തിനു കേസെടുത്തു. പ്രായവിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കെതിരെ വി.കെ സിങ്ങ് നടത്തിയ പരാമര്‍ശമാണ് കേസ്സെടുക്കാന്‍ കാരണമായത്.
കഴിഞ്ഞകൊല്ലം ജനറല്‍ സിങ്ങിന്റെ പ്രായവിവാദവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആര്.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ചുതന്നെ കോടതിയലക്ഷ്യക്കേസും പരിഗണിക്കും. സിങ്ങിന്റെ നടപടി കോടതിയെ തരം താഴ്ത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ബലാല്‍സംഗക്കേസിലെ പ്രതികളുടെ പ്രായം കണക്കാക്കാന്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി കോടതി പരിശോധിക്കുമെങ്കില്‍ എന്തുകൊണ്ട് തന്റെ കാര്യത്തില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൂടാ എന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം.
ഈ പരാമര്‍ശമാണ് കോടതിയലക്ഷ്യത്തിനു കാരണമായത്.