Skip to main content
ന്യൂഡല്‍ഹി

മെഡിക്കല്‍ പ്രവേശന അഴിമതിക്കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ്സ് എം.പിയുമായ റഷീദ് മസൂദിന് നാലുവര്‍ഷം തടവ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രമക്കേട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ റഷീദ് മസൂദിന്റെ രാജ്യസഭാംഗത്വം ഇതോടെ നഷ്ടമാകും. സുപ്രീംകോടതി വിധിപ്രകാരം അംഗത്വം നഷ്ടമാകുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് റഷീദ് മസൂദ്.

 

1990-ല്‍ ആരോഗ്യ മന്ത്രിയായിരിക്കെ അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് സീറ്റുകള്‍ അനുവദിച്ചുവെന്നാണ് റഷീദിനെതിരായ കേസ്. ഇതിലൂടെ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തതായി സി.ബി.ഐ വിചാരണക്കോടതി നേരത്തേ കണ്ടെത്തിയിരുന്നു.  

Tags