Skip to main content
മുംബൈ

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യപതിപ്പില്‍ സൈന നെവാള്‍ നയിച്ച ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് കിരീടം. മുംബൈയില്‍ നടന്ന ഫൈനലില്‍ 3-1-ന് അവധ് വാറിയെഴ്സിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

 

ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിലെ ആദ്യ രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തില്‍ സൈന പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (21-15, 21-7). ഇതോടെ ആദ്യ പുരുഷ സിംഗിള്‍സ് തോറ്റ് പിന്നിട്ട് നില്‍ക്കുകയായിരുന്ന ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഹൈദരാബാദിന്റെ തായ്ലാന്‍ഡ്‌ താരം എസ്. തനോങ്ങ്സക്കിനെ അട്ടിമറിച്ച (21-12, 21-20) കെ. ശ്രീകാന്താണ് അവധിനെ മുന്നിലെത്തിച്ചത്.    

 

സൈനയുടെ വിജയത്തിനു പിന്നാലെ ഹൈദരാബാദിന്റെ മലേഷ്യന്‍ ഡബിള്‍‍സ്‌ ജോഡി ഗോ വി. ഷേമും വാ ലിം ഖിമും അവധിന്റെ ഡാനിഷ്-ഇന്‍ഡോനേഷ്യന്‍ ജോഡി മത്തിയാസ് ബോ, മാര്‍ക്കിസ് കിഡോ എന്നിവരെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നു (21-14, 13-21, 11-4).

 

ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറിയ അജയ് ജയറാം ഹൈദരാബാദിന്റെ കിരീടസ്വപ്നം സാക്ഷാത്കരിച്ചു. ലോക റാങ്കിങ്ങില്‍ 24ാം സ്ഥാനത്ത് നില്‍ക്കുന്ന അജയ് തന്നെക്കാള്‍ നാലുപടി മുകളില്‍ നില്‍ക്കുന്ന ആര്‍.എം.വി ഗുരുസെയ്ദത്തിനെയാണ് പരാജയപ്പെടുത്തിയത് (10-21, 21-17, 11-7).

Tags