മുംബൈ
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍. രൂപയുടെ മൂല്യം 66.24ലേക്ക് താഴ്ന്നു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. തിങ്കളാഴ്ച ഡോളറിന് 64.30 എന്ന നിരക്കില്‍ വിനിമയം അവസാനിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 65.18 എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്, പിന്നീട് 65.23 ലേക്കും ശേഷം 65.70 ലേക്കും ഉച്ചയോടെ 66.24ലുമെത്തുകയായിരുന്നു.
അതിനിടെ ഓഹരി വിപണിയിലും തകര്‍ച്ച തുടരുകയാണ്. സെന്‍സെക്‌സ് 590 പോയിന്റ് ഇടിഞ്ഞ് 17988 ലെത്തി. നിഫ്റ്റിയില്‍ 181 പോയിന്റിന്റെ ഇടിവുണ്ടായി. 5296 ആണ് നിഫ്റ്റിയിലെ വ്യാപാര നില.
രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കഴിയാവുന്നതെല്ലാം ചെയ്യുമെന്ന്‍ ധനമന്ത്രി പി ചിദംബരം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.