Skip to main content
വാഷിംഗ്‌ടണ്‍

barack obama

 

സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ.എസ്) സിറിയയിലും യു.എസ് വ്യോമാക്രമണം നടത്തുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഐ.എസ് തീവ്രവാദികള്‍ക്കെതിരെ നിലവില്‍ ഇറാഖില്‍ യു.എസ് വ്യോമാക്രമണം നടത്തുന്നുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദിനെതിരെ വിമതര്‍ നടത്തുന്ന ആഭ്യന്തര യുദ്ധത്തിന് സഹായം നല്‍കി വരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ യു.എസ് നേരിട്ട് വ്യോമാക്രമണം നടത്തുന്നത്.

 

2011 സെപ്തംബര്‍ 11-ന് യു.എസിലെ ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ 13-ാം വാര്‍ഷിക തലേന്ന് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആക്രമണം വിപുലമാക്കുന്ന പ്രഖ്യാപനം ഒബാമ നടത്തിയത്. അതേസമയം, സംഘടന യു.എസിന് ഇപ്പോള്‍ നേരിട്ട് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും ഒബാമ പറഞ്ഞു. എന്നാല്‍, സംഘടന ഭാവിയില്‍ യു.എസിന് ഭാവിയില്‍ ഭീഷണിയാകുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ള തീവ്രവാദ വിരുദ്ധ നടപടിയാണിതെന്ന് ഒബാമ വിശേഷിപ്പിച്ചു.  

 

ഇറാഖിലും സിറിയയിലുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കയ്യടക്കിയ ഐ.എസ് യു.എസ് വ്യോമാക്രമണത്തിന് പ്രതികാരമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ മാസം രണ്ട് യു.എസ് മാദ്ധ്യമപ്രവര്‍ത്തകരെ വധിച്ചിരുന്നു.