Skip to main content
കാരക്കസ്

venezuela-protest വെനിസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മുറുകുന്നു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരെ ഫെബ്രുവരി 12-ന് ആരംഭിച്ച പ്രക്ഷോഭം ആഴ്ചകള്‍ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. മദൂറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന്‍ ആവശ്യപ്പെട്ടാണ് പ്രതിപക്ഷം കലാപം നടത്തുന്നത്.

 

രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിനും അവിടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചത്തിനും പ്രതിപക്ഷം കുറ്റം ചുമത്തുന്നത് പ്രസിടെന്റിനെയാണ്. പ്രതിപക്ഷവുമായി വിദ്യര്‍ത്ഥി നേതാക്കളുമായി മദൂറോ സമാധാന ചര്‍ച്ച നടത്തി. പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് മദൂറോ സന്നദ്ധത അറിയിച്ചു. പട്ടാള അട്ടിമറിക്കുള്ള ശ്രമമാണ് രാജ്യത്തു നടക്കുന്നതെന്നു അദ്ദേഹം ആരോപിച്ചു. രാജ്യത്തു സമാധാനം നിലനിര്‍ത്താന്‍ തെരുവിലിറങ്ങണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

 

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആഭ്യന്തരകലാപത്തിനാണ് വെനിസ്വേല സാക്ഷ്യം വഹിക്കുന്നത്. സമാധാനപരമായി പ്രക്ഷോഭം നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്യുമ്പോഴും പ്രക്ഷോഭകര്‍ അക്രമാസക്തരാവുകയാണ്. റോഡുകളില്‍ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തുന്നത് തുടരുകയാണ്. റോഡ് ഗതാഗതം പുനസ്ഥാപിക്കാത്തതിനെതുടര്‍ന്ന് ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടു

Ad Image