നവരാത്രി മഹോത്സവം ദക്ഷിണേന്ത്യക്കാര്‍ക്ക് അറിവിന്റെ ഉത്സവമാണെങ്കില്‍ ഉത്തരേന്ത്യക്കാര്‍ക്കത് ശക്തിയുടേയും കൂടിയാണ്. കേരളത്തിലാണെങ്കില്‍ എഴുത്തിനിരുത്തും പുസ്തക പൂജയുമൊക്കെയാണ് നവരാത്രിയോടനുബന്ധിച്ച് നടക്കുന്നത് . നാമിവിടെ നവരാത്രിയില്‍ സരസ്വതീ പൂജ നടത്തുമ്പോള്‍ ദുര്‍ഗ്ഗാ പൂജയാണ് അവിടെ. പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍.
ഒരു മാസത്തോളം നീണ്ടു നില്‍ക്കു വലിയ ആഘോഷമാണ് ദുര്‍ഗ്ഗാ പൂജ. ദുര്‍ഗ്ഗാ പൂജയടുത്തു കഴിഞ്ഞാല്‍ കൊല്‍ക്കത്ത നഗരവും സമീപ പ്രദേശങ്ങളും അവിടുത്തുകാരടെ കരവിരുതില്‍ അണിഞ്ഞൊരുങ്ങും കണ്ണഞ്ചിപ്പിക്കുന്നതരത്തില്‍. ദുര്‍ഗ്ഗാ ദേവി മഹിഷാസുര വധത്തിനായി അവതരിച്ചുവെന്നും , വധത്തിനു വേണ്ടി ശക്തിയാര്‍ജ്ജിക്കാന്‍ ഒന്‍പത് ദിവസം ആയുധ പൂജ നടത്തി എന്നുമാണ് ഐതീഹ്യം. അതിനാല്‍ നവരാത്രിയോടടുത്തുള്ള ഒന്‍പത് ദിവസമാണ് ഏറ്റവും പ്രധാനം.
ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് അവിടത്തുകാര്‍ നിര്‍മ്മിക്കുന്ന പ്രത്യേക പന്തലുകളാണ് ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം. ഒരോ പന്തലും ഒരോ സങ്കല്‍പങ്ങളാണ് . പണ്ടൊക്കെ പന്തലുകള്‍ക്ക് പശ്ചാത്തലമായിരുത് ദുര്‍ഗ്ഗാ ദേവിയും ഹിന്ദു പുരാണങ്ങളുമാണ്. എന്നാല്‍ ഇന്ന് സമകാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങള്‍ ഈ പന്തലുകള്‍ക്ക് പശ്ചാത്തലമാകുന്നു.
കലയുടെയും ശാസ്ത്രത്തിന്റെയും സമ്മേളനമാണ് ഓരോ പന്തലുകളിലും നമുക്ക് കാണാനാവുക. അത്രക്കും സൂഷ്മതയോടെയാണ് അത് തയ്യാറാക്കപ്പെടുന്നത്. പന്തലിന്റെ ഓരോ മുക്കിലും മൂലയിലും ആ ശ്രദ്ധ നമുക്ക് കാണാനാകും. ഇതെല്ലാം തയ്യാറാക്കുന്നത് അവിടുത്തെ നാട്ടുകാരായ സാധാരക്കാര്‍ തന്നെയാണ്, അവരാരും സാങ്കേതികത പിഠിച്ചവരല്ല. മറിച്ച് പ്രയോഗത്തിലൂടെ ആര്‍ജ്ജിച്ചെടുത്തവരാണ്.
ബംഗാളില്‍ എത്ര ബഹുസ്വരതകള്‍ ഉയര്‍ന്നാലും അതെല്ലാം ഒന്നാകും ഈ കാലാ സാങ്കേതിക സമന്വയത്തിലൂടെ.പത്ത് ലക്ഷം മുതല്‍ 12 കോടിയുടെ വരെ പന്തലുകളാണ് ഇത്തവണത്തെ ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് തയ്യാറായിരിക്കുന്നത്. അതില്‍ കാഴ്ചക്കാരെ ഏറ്റവും ആകര്‍ഷിക്കപ്പെടുത് 12 കോടിയുടെ ബാഹുബലി പന്തല്‍ തയൊണ്. എന്നാല്‍ കാലിക പ്രസക്തി കൊണ്ട് ശ്രദ്ധേയമാകുത് നീരാളി പന്തലാണ്.
എട്ട് കാലുകളുള്ള നീരാളിയാണ് നീരാളി പന്തലില്‍ ഉള്ളത്. ഇതിന്റെ ഓരോ കാലുകളും ഓരോ മതത്തെയാണ് സൂചിപ്പിക്കുന്നത് . അതിനൊപ്പം തന്നെ നീരാളിയില്‍ നിന്ന് തൂങ്ങിക്കിടക്കു ഭ്രൂണങ്ങളും, അതിനു തഴെയായി ക്രമീകരിച്ചിരിക്കുന്ന തോക്കുകളും കത്തികളും മറ്റ് ആയുധങ്ങളും കാണാം. ഇതു കൊണ്ട് അര്‍ത്ഥമാക്കുത് എല്ലാ മനുഷ്യരും ഭ്രൂണാവസ്ഥയില്‍ ഒരു പോലെ യാണെന്നും, പിറന്നതിനു ശേഷമാണ് പരസ്പരം വ്യത്യസ്ഥരായിത്തീരുന്നതെന്നുമാണ് .
ഇതു പോലുള്ള പല പന്തലുകളാണ് അവിടെ അവതരിപ്പിച്ചിട്ടുള്ളത്. ഇത് കാണാനായി വലിയ ജനക്കൂട്ടമാണ് ഇന്ത്യയുടെ പല ഭാഗത്തു നിന്നും എത്തുന്നത്. അവര്‍ തിക്കിയും തിരക്കിയും ഈ പന്തലുകള്‍ക്കുള്ളിലേക്ക് കയറുന്നു. അതിനകത്തെ ദ്യശ്യങ്ങളെയും ശബദത്തിനെയും അനുഭവിക്കുന്നു. ശാരികമായ വ്യത്യസ്തകള്‍ ആ അനുഭവത്തിലൂടെ എങ്ങോ മറയുന്നു. അവര്‍ പുറത്തിറങ്ങുന്നത് തങ്ങള്‍ അവിടെ അനുഭവിച്ച സങ്കല്‍പങ്ങളെ ഉപബോധമനസില്‍ കോറിയിട്ടുകൊണ്ടായിരിക്കും.
ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ തലത്തില്‍ നിന്നും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാഴ്ചകള്‍ കാണിക്കുന്നു ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍. ഈവിധ അജ്ഞാതലോകത്തെളിച്ച കാഴ്ചകളുടെ ആവിഷ്‌കാരവൈവിധ്യങ്ങളാണ് ഓരോ പന്തലുകളും.