സർക്കാർ ചെലവിൽ എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പു പ്രചാരണം

രണ്ടാം പിണറായി സർക്കാരിൻറെ വാർഷികാഘോഷത്തിന് കോടികളാണ് സംസ്ഥാനസർക്കാർ ചെലവഴിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സർക്കാരിന്റെ നേട്ട പരസ്യപ്പലകകൾ സ്ഥാപിക്കുന്നതിന് മാത്രം 15 കോടി രൂപ.അതേപോലെ ശീതീകരിച്ച പന്തലുകൾ മേളകൾ കലാസന്ധ്യകൾ ഇതെല്ലാം വൻ കോടികളുടെ ഏർപ്പാട്. മൂന്നാം പിണറായി സർക്കാരിനെ വാഴ്ത്താൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് സർക്കാർ ചെലവിൽ ഈ ആഘോഷ പരിപാടി.
ഏതോ പി ആർ ഏജൻസിയുടെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും ഈ സർക്കാർ പ്രചാരണ മാമാങ്കവുമായി ഇറങ്ങിത്തിരിക്കുന്നത്. ഇത്രയധികം ജനങ്ങളുടെ മുൻപിൽ പരിതാപകരമായ പ്രവർത്തനം കാഴ്ചവച്ച ഒരു മന്ത്രിസഭ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും പ്രധാനം ആഭ്യന്തരവകുപ്പിന്റെ പരാജയം. സാധാരണ പൗരന് ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ല എന്ന അവസ്ഥ ഏതൊരു മലയാളിക്കും ബോധ്യം. അതുപോലെതന്നെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗുരുതരമായ രീതിയിൽ അഴിമതിയുടെ കാര്യത്തിൽ പ്രതിരോധം തീർക്കാൻ കഴിയാത്ത സർക്കാർ . മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കുറ്റപത്രം . മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഈ പശ്ചാത്തലത്തെ പ്രചാരണം കൊണ്ട് മറയ്ക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്.
സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇതിനേക്കാൾ മോശമായ രീതിയിൽ ഗവൺമെൻ്റ് തുറന്നുകാണിക്കപ്പെട്ട അവസ്ഥയിൽ നൂറോളം സീറ്റ് വാങ്ങി സർക്കാർ അധികാരത്തിൽ വന്നത് രണ്ടാം പിണറായി സർക്കാരിനെ കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്. അതായത് അഴിമതി ആരോപണം എത്ര ഗുരുതരമാണെങ്കിലും ജയിച്ചു കയറുന്നതിന് തടസ്സമല്ല എന്ന അനുഭവബോധ്യം