Skip to main content

വിഗ്രഹങ്ങൾ ഉടയ്ക്കരുത് പിള്ള പറഞ്ഞത് വാസ്തവം വിദ്വാനായി അന്തിക്കാട്

P S Sreedharan Pillai

വിദ്വാൻ ആയതിനാലാകും വീട്ടിലെ പട്ടിയുടെ വിശേഷം പോലും നമ്മോട് വിശദമായി പങ്കുവയ്ക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാട് മൗനം പാലിച്ച കോഴിക്കോട്ടെ ചടങ്ങിൽ ഗോവ ഗവർണർ പി ശ്രീധരൻ പിള്ള മലയാളികളോട് ആവശ്യപ്പെട്ടു,  വിഗ്രഹങ്ങൾ ഉടക്കരുത്. വളരെ യുക്തിപൂർവ്വമായ അഭ്യർത്ഥന.നൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ച ശ്രീധരൻപിള്ളയുടെ വാക്കുകൾക്ക് സാമാന്യ അർത്ഥമാവില്ല.അർദ്ധതലങ്ങൾ പലതാകും. ചിലത് നോക്കാം.
1) സിനിമ ഉൾപ്പെടെ  രാഷ്ട്രീയ -സാമൂഹ്യ- സാഹിത്യ -സാംസ്കാരിക - വിദ്യാഭ്യാസ മാധ്യമ മേഖലകളിലെല്ലാം ഉള്ള വിഗ്രഹങ്ങൾ ഉടയ്ക്കപ്പെടേണ്ടതാണ്. പക്ഷേ ഉടയ്ക്കരുത്.
2) എന്തുകൊണ്ട് ഉടയ്ക്കപ്പെടരുത്
3) ഇതെല്ലാം കൂടി ഉടയ്ക്കപ്പെട്ടാൽ കേരളത്തിന് താങ്ങാനാകില്ല. നമ്മളെപ്പോലെ സാധാരണക്കാരുടെ കഥ കഴിയും.( അവിടെ അദ്ദേഹത്തിൻറെ ജനസ്നേഹം പ്രകടം)
മാത്രമല്ല പൊടിപടലങ്ങൾ അന്തരീക്ഷത്തിലും ഭൂമിയിലും പതിച്ചാൽ വിഷവിമുക്തമാക്കാൻ നൂറ്റാണ്ടുകൾ വേണ്ടിവരും.( ഇവിടെ ഭാവി തലമുറയ്ക്കു വേണ്ടിയുള്ള കരുതൽ)
        കടലും മലിനമാകുമെങ്കിലും ഈ വിഗ്രഹങ്ങളെല്ലാം പിഴുത് കടലിലേക്ക് വലിച്ചെറിയുക എന്നുള്ളതേ നിവൃത്തിയുള്ളൂ. വിഗ്രഹങ്ങൾക്ക് ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. പൊടിപടലങ്ങൾ പൊന്താതെ ഇവ പിഴുതെറിയാൻ ശേഷിയുള്ള സ്ത്രൈണ ഗുണാധിക്യമുള്ള കൈകൾക്ക് വേണ്ടി കൈരളിക്ക് കാത്തിരിക്കാം. അതേ തൽക്കാലം നിവൃത്തിയുള്ളൂ.സമയമെടുത്താലും അത് വരികതന്നെ ചെയ്യും. 

 

Ad Image