Skip to main content

ചൂരൽമല ഉരുൾപൊട്ടലല്ല ; ഇത് കേരള ദുരന്തം

Wayanad disaster

 

  • Madhav Gadgil നമ്മളെ ഭരിച്ച , ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ, അജ്ഞതയും അതുമൂലമുണ്ടായ അറിവില്ലായ്മയുടെയും ഫലമാണ് കേരളം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ മുഖ്യകാരണം. അതു തിരിച്ചറിയുമ്പോഴാണ് വയനാട് ദുരന്തം കേരളദുരന്തത്തിൻ്റെ ഒടുവിലത്തെ മുഖമായി മാറുന്നത്. തൽക്കാല ലാഭം നോക്കി അതിനെ ചൂരൽമല ഉരുൾപൊട്ടലാക്കി ചുരുക്കിയാൽ അടുത്ത ദുരന്തമുണ്ടാകുമ്പോൾ ആ പ്രദേശത്തിൻ്റെ പേരിൽ ധൃതിപ്പെട്ടു വിളിക്കും. ഗാഡ്ഗിൽ റിപ്പോർട്ടിനെ നൈസായി തഴഞ്ഞ് താൽക്കാലിക നേട്ടമുണ്ടാക്കി വരും വർഷങ്ങളിലും ദുരന്തം ഉറപ്പിക്കാനുള്ള  വഴിമരുന്നാണ്  വയനാട് ദുരന്തത്തെ ചൂരൽമല ഉരുൾപൊട്ടൽ എന്ന് പരാമർശിക്കണമെന്ന റവന്യൂ മന്ത്രി രാജൻ്റെ നിർദ്ദേശം. കേരളമില്ലെങ്കിൽ ടൂറിസമില്ല എന്ന ലളിതമായ അറിവ് മന്ത്രിക്കുണ്ടാവണം. മന്ത്രി പറയുന്നതു പോലെ ഇത് പൊതുസമൂഹ നിർദ്ദേശമല്ല, വയനാട്ടിലെ റിസോർട്ട് മാനേജർമാരുടെ നിർദ്ദേശമാണ്. കിട്ടാപ്പൊന്നു പോലെ ആയിരുന്ന ആലുവാപ്പുഴത്തീരം ഇപ്പോൾ വെറുതെ കൊടുക്കാമെന്നു പറഞ്ഞാൽപ്പോലും ആരും തിരിഞ്ഞു നോക്കാത്തത് ഓർമ്മയിലുണ്ടാകണം.
Ad Image