Skip to main content

എംവി ഗോവിന്ദൻ പറഞ്ഞത് വളരെ ശരി

എം.വി. ഗോവിന്ദൻ

പി.വി. അൻവർഅൻവർ വിചാരിച്ചാൽ സിപിഎമ്മിനെ തകർക്കാൻ പറ്റില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ   അഭിപ്രായം വളരെ വസ്തുതാപരമായ കാര്യം. കാരണം ആ പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നത് അതിൻറെ നേതൃത്വം തന്നെയാണ്. അതിന് ഔപചാരികമായി ചുക്കാൻ പിടിക്കുന്നത് എം വി ഗോവിന്ദനും. 

              അൻവർ ഏത് പക്ഷത്തിന്റെ കോടാലി ആണെങ്കിലും കേരള സമൂഹത്തിൻറെ മുന്നിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ഗൗരവമേറിയതാണ്. അൻവറിന്റെ രാഷ്ട്രീയമായ സത്യസന്ധതയും നിലപാടുകളും തുടക്കം മുതൽ സംശയത്തിന്റെ നിഴലിൽ തന്നെയാണ്. അങ്ങനെ നിലനിൽക്കുമ്പോഴാണ് അൻവറിന് തട്ടകം ഒരുക്കി സിപിഎം ഇടതുപക്ഷത്തേക്ക് ആനയിക്കുകയും മറ്റാർക്കും നൽകാത്ത പരിഗണന അൻവറിന് ലഭ്യമാക്കുകയും ചെയ്തത്. ഇത്തരം നടപടികളിലൂടെയാണ് സിപിഎം തകർന്നുകൊണ്ടിരിക്കുന്നതും നേതൃത്വം തകർക്കുന്ന നടപടികളിൽ ഏർപ്പെടുന്നതും. 

Ad Image