Skip to main content

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തിരിച്ചടി. സുരേഷ് റെയ്‌നക്ക് പിന്നാലെ മറ്റൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗും ഐപിഎലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്‍ സിംഗ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സുരേഷ് റെയ്‌നക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്മാറിയത് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയാകും. അതേ സമയം, ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലാണ് ഐപിഎല്‍ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിള്‍ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാര്‍ച്ച് 29 ന് നടത്താനിരുന്ന ഐപിഎല്‍ മത്സരങ്ങളാണ് കൊവിഡിനെത്തുടര്‍ന്ന് അനിശ്ചിതമായി നീണ്ടു പോയത്.