കിവീസിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി നേരിട്ട ന്യൂസിലന്‍ഡ് ടീമിന്റെ ശക്തമായ മടങ്ങിവരവാണ് ഇത്. റോസ് ടെയ്‌ലറിന്റെ സെഞ്ചുറിയാണ് കിവികളുടെ വിജയത്തിന്റെ അടിത്തറ. ന്യൂസിലന്‍ഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. ടെയ്‌ലറുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്.
അര്‍ധ സെഞ്ചുറി നേടി ഹെന്റി നിക്കോള്‍സും ക്യാപ്റ്റന്‍ ടോം ലാഥവും ടെയ്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി.
ശ്രേയസ്സ് അയ്യര്‍, കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തത്.