Skip to main content

rohit sharma

Rohit Sharma's Batting Against New Zealand

ന്യൂസിലന്റിനെതിരായ മൂന്നാം ട്വന്റ്യില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നാടകീയ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ അവസാന പന്ത് വരെ പൊരുതിയെങ്കിലും179 റണ്‍സ് തന്നെ എടുക്കാനെ ന്യൂസിലന്റിനായുള്ളൂ. ഇതോടെയാണ് സൂപ്പര്‍ ഓവറിന് കളമൊരുങ്ങിയത്. 

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 17 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലൂടെ ലക്ഷ്യം മറികടന്നു.

ഇതോടെ 3-0 ന്‌ പരമ്പരയും ഇന്ത്യ നേടി. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്റില്‍ ഇന്ത്യ ട്വന്റി ട്വന്റി പരമ്പര നേടുന്നത്.

 

 

India made victoty aganist New Zealand