മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം; ന്യൂസിലന്‍ഡ് മണ്ണിലും പരമ്പര നേട്ടം

Glint Desk
Mon, 28-01-2019 04:02:13 PM ;

kohli-rohit

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ആധികാരിക വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്.  തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ സ്വന്തമാക്കി.

 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് ഇന്ത്യന്‍ പേസ് നിരയ്ക്ക് മുമ്പില്‍ അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഷമി മൂന്നും, ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും യുസ്വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കിവീസ് കളിതീരാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ 243 റണ്‍സിന് ഓള്‍ ഔട്ട്. 106 പന്തില്‍ 93 റണ്‍സുമായി റോസ് ടെയ്‌ലര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ ശ്രദ്ധേയമാത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മെല്ലെയാണ് തുടങ്ങിയത്. 28 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ മടങ്ങിയെങ്കിലും രോഹിത്ത് ഉറച്ചു നിന്നു. കൂട്ടിന് കോഹ്ലിയും.

 

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ (77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (74 പന്തില്‍ 60) എന്നിവരാണ് ഇന്ത്യന്‍ വിജയം അനായാസമാക്കി. വിജയത്തോടടുക്കുമ്പോള്‍ കോഹ്ലിയും രോഹിത്തും പുറത്തായെങ്കിലും പിന്നാലെത്തിയ അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തികും പുറത്താകാതെ നിന്ന് ഇന്ത്യയുടെ ജയം ഉറപ്പിച്ചു.

42 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സുമടക്കം 40 റണ്‍സാണ് റായിഡു നേടിയത്. 38 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സുമടക്കം 38 റണ്‍സ് കാര്‍ത്തികും അടിച്ചെടുത്തു.

 

 

Tags: