Skip to main content

 australia-beat-india

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍: ഓസ്ട്രേലിയ- 288/5, ഇന്ത്യ-254/9.

 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് എന്നിവര്‍ ആതിഥേയര്‍ക്കായി അര്‍ധ സെഞ്ച്വറി നേടി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡും എന്നിവര്‍ സംപൂജ്യരായി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്. എങ്കിലും ഓപ്പണറായിറങ്ങിയ രോഹിത് ശര്‍മ്മ ഒറ്റയാനായി പൊരുതി നിന്നു. പിന്നീട് ക്രീസിലെത്തിയ ധോണിയോടൊപ്പം ചേര്‍ന്ന് ഹിറ്റ് മാന്‍ വന്‍ തോല്‍വിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്താണ് രോഹിത്ത് പുറത്തായത്. ധോണി 51 റണ്‍സും. ധോണിക്ക് ശേഷം ഇറങ്ങിയ ആര്‍ക്കും രോഹിത്തിന് ഉറച്ച പിന്തുണ കൊടുക്കാന്‍ സാധിച്ചില്ല. അതോടെ ഇന്ത്യ പരജയം വരിച്ചു. രോഹിത്തിന്റെ കിടിലന്‍ സെഞ്ചുറി പാഴാവുകയും ചെയ്തു.