മമ്മൂട്ടിക്ക് ബി.ജെ.പിയുടെ ആദരം; വീട്ടിലെത്തി പൊന്നാടയണയിച്ച് കെ.സുരേന്ദ്രന്‍

Glint desk
Fri, 13-08-2021 11:33:36 AM ;

അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മമ്മൂട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. 

സംസ്ഥാന സര്‍ക്കാര്‍ സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കുമെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ലളിതമായ ചടങ്ങ് മതിയെന്നും സര്‍ക്കാരിന്റെ പണം മുടക്കി ഒന്നും ചെയ്യേണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Tags: