കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു, കടുവ ഉടന്‍ എന്ന് സൂചന

Glint desk
Fri, 10-07-2020 05:51:04 PM ;

കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു... കടുവ എന്ന് കുറിച്ചു കൊണ്ട് കടുവയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഷാജികൈലാസ്. റോളിംഗ് സൂണ്‍ എന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് കടുവ അനൗണ്‍സ് ചെയ്തത്. ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയുമായി സാദൃശ്യം തോന്നിയതിനെ തുടര്‍ന്ന് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. ഈ ചിത്രത്തിന് പേരിട്ടില്ലെങ്കിലും നായക കഥാപാത്രത്തിന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണവും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചാരണവും തടഞ്ഞ് ഉത്തരവിട്ടിരുന്നു.

Tags: