Skip to main content

sofia hayat

കേവലം രൂപം മാത്രം വിലയിരുത്തി  സൗന്ദര്യത്തെ  അളക്കാനാകില്ലെന്ന്  മോഡലും  മുന്‍  ബിഗ്‌ബോസ്  മത്സരാര്‍ത്ഥിയുമായ  സോഫിയ ഹയാത്ത്. ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട  മാനുഷി  ചില്ലറുടെ  ചിത്രം ഇന്‍സ്റ്റാഗ്രമിലൂടെ പങ്കുവച്ചുകൊണ്ടാണ്  സോഫിയുടെ പരാമര്‍ശം.

 

ലോക സുന്ദരി മത്സരം കാലഹരണപ്പെട്ടുവെന്നും ഒരു ലോകസുന്ദരിയും  അവളുടെ ശരീരത്തെ  മറ്റുള്ളവരാല്‍ അളക്കപ്പെടാന്‍ അനുവദിക്കരുതെന്നും സോഫിയ തന്റെ പോസ്റ്റിലൂടെ പറയുന്നു. എന്തുകൊണ്ട് ഒരു ലിപ്‌പ്ലേറ്റ് വച്ച   സൊമാലിയന്‍  യുവതിയും ഒരു മൂന്നാം  ലിംഗക്കാരിയും   ലോകസുന്ദരിയാകുന്നില്ല? അവര്‍ക്ക്  സൗന്ദര്യമില്ലേ എന്നും സോഫിയ ചോദിക്കുന്നു.