ഇറക്കുമതി തീരുവ ഉയര്‍ത്തി; ഗൃഹോപകരണങ്ങള്‍ക്ക് വില കൂടും

Glint Staff
Thu, 27-09-2018 01:46:19 PM ;

Home appliances

കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചുവരുന്ന വരുന്ന സാഹചര്യത്തില്‍  19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ തീരുമാനം. എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയ്ക്കാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്.

 

ഇതോടെ വിമാന യാത്രാ നിരക്ക് കൂടും. വിദേശ നിര്‍മിത റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയും വര്‍ദ്ധിക്കും.സ്പീക്കറുകള്‍, സ്യൂട്ട്‌കെയ്‌സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുക.

 

ഇതുവഴി കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ച് നിര്‍ത്തുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. എന്നാല്‍ ഈ തീരുമാനം വരുന്ന ഉത്സവ വില്‍പനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുന്നല്‍.

 

 

 

 

Tags: