വാട്‌സപ്പില്‍ ഇനി നമ്പറും മാറ്റാം

Glint staff
Mon, 02-04-2018 04:35:58 PM ;

whatsapp

'ചേഞ്ച് നമ്പര്‍' ഫീച്ചറുമായി വാട്‌സപ്പിന്റെ പുതിയ പതിപ്പ്. പുതിയ ഫീച്ചര്‍ വഴി നിലവിലെ വാട്‌സപ്പ് അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ, അക്കൗണ്ടിനായി ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റാം. നമ്പര്‍ മാറ്റത്തിന് ശേഷവും ചാറ്റ് ഹിസ്റ്ററിയും പ്രൊഫൈലും അതേപടി ഉപയോക്താവിന് ലഭ്യമാകും.

 

നമ്പര്‍ മാറിയ വിവരം ഉപയോക്താവ് തിരഞ്ഞെടുക്കുന്നവരെ മാത്രം അറിയിക്കാനുള്ള സംവിധാനവും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്‌സപ്പ് അക്കൗണ്ട് സെറ്റിംഗ്‌സിലാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.

 

 

 

Tags: