ലോക ധനികരില്‍ മുകേഷ് അംബാനി ഒമ്പതാമന്‍

Glint Desk
Sat, 29-02-2020 12:52:18 PM ;

ലോക ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒമ്പതാം സ്ഥാനം. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഇപ്പോഴുള്ളത്. മൈക്രോ സോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്റെ ലാറി പേജ് എന്നിവര്‍ക്കും ഇത്രയും തന്നെയാണ് ആസ്തി. ഇവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി പട്ടികയില്‍  ഒമ്പതാം സ്ഥാനം പങ്കിടുന്നത്. 

രണ്ടാം തവണയാണ് മുകേഷ് അംബാനി ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇടം നേടുന്നത്. പട്ടികയില്‍ ആദ്യപത്തിലുള്ള ഏഷ്യാക്കാരനും അംബാനി തന്നെയാണ്. സമീപ കാലത്ത് 24 ശതമാനം ആസ്തിയാണ് അംബാനിക്ക് കൂടിയത്. ജിയോയുടെ മുന്നേറ്റമാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. 

പട്ടികയില്‍ ഒന്നാം സ്ഥാനം ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനാണ്. 140 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 

 

Tags: