സ്വിഗ്ഗി യൂബര്‍ ഈറ്റ്‌സിനെ വാങ്ങുന്നു

Glint Desk
Fri, 22-02-2019 04:53:47 PM ;

Swiggy, Uber Eats

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യൂബര്‍ ഈറ്റ്‌സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് ഈ രംഗത്തെ മറ്റൊരു സ്ഥാപനമായ സ്വിഗ്ഗിക്ക് വില്‍ക്കുന്നു. വില്പന അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്പന നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്വിഗ്ഗിയില്‍ യൂബര്‍ ഈറ്റ്‌സിന് പത്തു ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും. ബംഗളുരുവിലാണ് സ്വിഗ്ഗിയുടെ ആസ്ഥാനം.

 
എന്നാല്‍ സൊമാറ്റോ എന്ന കമ്പനിയും ഈ ഡീല്‍ നേടാന്‍ രംഗത്തുണ്ട്. പക്ഷേ സ്വിഗ്ഗിക്കാണ് സാധ്യത കൂടുതലെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നു.

 

Tags: