ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനം; മൊബൈല്‍ ഫോണും എ.സിക്കും വില കൂടും

Glint Staff
Fri, 12-10-2018 06:25:29 PM ;

 Mobiles

സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ മൊബൈല്‍ ഫോണ്‍ മുതല്‍ വാഷിങ് മെഷീനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത്. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്.

 

എസിക്കും റഫ്രിജറേറ്ററിനും നിലവിലുള്ള 10 ശതമാനം തീരുവയില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. വേനല്‍ സീസണ്‍ കഴിഞ്ഞതിനാല്‍ എസിയുടെ വിലയില്‍ ഉടനെ മാറ്റം വരാന്‍ സാധ്യതയില്ല.  വാഷിങ് മെഷീനുകളുടെ തീരുവയും ഉയര്‍ത്തിയിട്ടുണ്ട്.

 

ബാത്ത്‌റൂം ഫിറ്റിങ്‌സ്, പ്ലാസ്റ്റിക് വസ്തുക്കള്‍സ്യൂട്ട് കെയ്‌സുകള്‍, എക്‌സിക്യുട്ടീവ് കെയ്‌സുകള്‍, ബ്രീഫ് കെയ്‌സുകള്‍, ട്രാവല്‍ ബാഗ് തുടങ്ങിയവയുടെ തീരുവയും കൂട്ടി.

 

 

 

Tags: