കീറിയ നോട്ട് മാറ്റിയെടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍; കീറല്‍ അളന്ന് മൂല്യം നിശ്ചയിക്കും

Glint Staff
Sat, 15-09-2018 05:05:24 PM ;

 damaged note

കീറിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഇനിമുതല്‍ നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ലഭിക്കുക. കീറിപ്പോയ നോട്ടിന്റെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയേ കിട്ടൂ. വളരെ കുറച്ച് ഭാഗമാണ് കൈവശമുള്ളതെങ്കില്‍ ഒന്നും കിട്ടില്ല.

 

പുതിയ നിര്‍ദേശം പഴയ നോട്ടുകള്‍ക്കും 2,000 രൂപയുള്‍പ്പെടുന്ന പുതിയ നോട്ടുകള്‍ക്കും ബാധകമാണ്. എല്ലാ നോട്ടുകള്‍ക്കും വ്യത്യസ്ത മാനദണ്ഡമായതിനാല്‍ സ്‌കെയിലും കാല്‍ക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല. 20 രൂപ വരെയുള്ള നോട്ടുകള്‍ക്ക് പകുതി തുക തിരികെ നല്‍കുന്ന വ്യവസ്ഥയില്ല. എന്നാല്‍, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറന്‍സികള്‍ക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും.

 

Tags: