Skip to main content
Ad Image

Share market

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്.ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ  ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.

 

ലീഡ് നിലയില്‍ രണ്ടു സീറ്റിന്റെ വരെ വ്യത്യാസം വന്നതാണ് ഓഹരി വിപണി താഴാനുള്ള കാരണം. പിന്നീട് ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില 100 തൊട്ടപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും കരകയറി. തിരഞ്ഞെടുപ്പു ഫലം രൂപയുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 68 പൈസ കുറഞ്ഞ് 64.72ല്‍ എത്തി. എക്‌സിറ്റ് പോളിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം 30 പൈസ മെച്ചപ്പെട്ട് 64.04ല്‍ എത്തിയിരുന്നു.

 

നേരത്തെ, എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന വിലയിരുത്തലില്‍ ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച സെന്‍സെക്‌സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

 

Ad Image